Thursday, 16 July 2015


ചിന്താവലോകനം 


കാലനാം തോഴാ  എന്നു വരും നീ -
എന്നെ പുൽകി തലോടുവാനായ്
യമലോകത്തേക്കെന്നെ  കൊണ്ടുപോകുമ്പോൾ
എന്തെല്ലാം  കരുതും നീ എനിക്കു വേണ്ടി ...
ദേഹം ദേഹിയെ പിരിയുന്ന നേരത്ത്
നോവിച്ചിടാതെ  നീ കൊണ്ടുപോകൂ
എങ്കിലും പാരിതിൽ ജീവിച്ച മാധുര്യം
മറ്റെവിടെ കിട്ടും ഈ യമലോകത്തോ ?
എന്നിട്ടുമെന്തെ മനുഷ്യനായ്  പിറന്ന നാം -
നാമെന്ന  ഭാവം കൈ വെടിയുന്നില്ല
ആറടി മണ്ണിനായി ചെയ്യുന്ന ക്രിയകൾ
ദുഷ്ക്രിയ മാത്രമായ് മാറുകയോ ?
മാതാവാം ഭൂമിതൻ നെഞ്ചിൽ ചവിട്ടി -
ക്കൊണ്ടാനന്ദനൃത്തം  ചവിട്ടി
                                   കാപാലികർ
പിതാവിനോ  പുത്രിയെ
                                   അറിയുവാനാകില്ലേ ?
സഹോദരൻ തൻ ചോര
                                      അറിയുവാനാകില്ലേ?
എന്തിനധികം പറയുന്നു പാരിതിൽ -
പെറ്റമ്മ പോലും മറക്കുന്നു പൈതലെ
ഒരു പിടി ചാരമായ് മാറുന്ന ദേഹത്തി -
നായ് നമ്മൾ ചെയ്യുന്ന ദുഷ്ക്രിയകൾ
നാമെന്ന ഭാവത്തെ മുറുകെ പിടിച്ചു -
                             കൊണ്ടെന്തിനായ് -
             അട്ടഹസിക്കുന്നു  നാം .
മായയിൽ മുറുകെ പിടിച്ചു കൊണ്ടങ്ങനെ
ആർത്തിരമ്പുന്നല്ലോ സഹജീവികൾ
പണമാം ഭൗതിക മായക്കുവേണ്ടിയോ
മനുഷ്യന്റെ ദുഷ്ക്രിയ ചെയ്തികളും
ഭൗതിക ലോകത്തെ കാപട്യചിന്തതൻ -
ഫലവുമെന്താവും നാം ചിന്തിക്കുക .............





Tuesday, 14 July 2015

സ്നേഹത്തിറെ ആത്മാവ് 

കാണാൻ ശ്രമിക്കുന്നു നിന്നിലെ -
                                       സ്നേഹത്തെ
അറിയാൻ കൊതിക്കുന്നു  നിന്നിലെ -
                                     മൗനത്തെ .
അറിയാതെ നീ വന്ന നിമിഷങ്ങൾ
                                           ജീവനിൽ -
മറ്റൊരു പുനർജനി യായങ്ങു  മാറിയോ
ഇന്നലെ പെയ്തങ്ങു ചോർന്നോരാ -
                                   മഴയത്തു
സ്നേഹമാം സാന്ത്വനം  നീ
                                    നൽകിയല്ലോ
തഴുകി യുണർത്തുന്ന കാറ്റായ്‌
                                                   നീയിന്നു
എന്നിലെ ആത്മാവിൽ അലിയുന്നല്ലോ
ഏതൊരു ജീവച്ചക്രത്തിന്റെ
                                                   വീഥിയിൽ
ഞാനും അലയുന്നു നിന്റെ കൂടെ ..
കൂട്ടിനായ് നീ വന്ന നാളുകൾ
                                    വസന്തമായ്
എന്നിലെ മനമാകെ പൂത്തുവല്ലോ
 ജീവിത വ്യഥയും ജീവിത സൗഖ്യവും
 എല്ലാത്തിലും നീ എൻ  ഒപ്പമല്ലേ ...............

Tuesday, 7 July 2015

കാലത്തി ൻറെ വികൃതി 

കാർത്തിക വെട്ടത്തിൽ ഗ്രാമത്തിൻ -
                                                 സൗന്ദര്യം 
നുകർന്നു ഞാൻ എത്തി 
                                  വയൽ വരമ്പിൽ 
ഞെട്ടി ഞാൻ ഒരു മാത്ര  ആ -
                      കാഴ്ച കണ്ടു
 എന്നിലെ ആത്മാവോ -
                                  പകച്ചുപോയി 
ആരിതു ചെയ്തുവോ  ഈ നീച പ്രവർത്തി 
സഹിക്കുമാറാകാത്ത 
                             ദുഷ്ക്രിയകൾ .
ഈ ചോര കുഞ്ഞിനെ  ഉപേക്ഷിച്ചു -
                                                      പോയത് 
മാതാവോ രാക്ഷസിയോ എന്നു ശങ്കിച്ചു 

എന്തിനു വന്നു നീ പൈതലെ ഭൂമിയിൽ 
ആരിതു ചെയ്തു പിഞ്ചൊമനെ നിന്നോട് 
ആയിരം ചോദ്യങ്ങൾ മിന്നിമറഞ്ഞു പോയ്‌ 
അടുത്തതെൻ കർമത്തിൻ വേളയല്ലോ ...
മുമ്പോട്ടും പിന്നോട്ടും  തിരിഞ്ഞൊന്നു 
                                                        നോക്കാതെ 
ആ ചോരക്കുഞ്ഞിനെ വാരിയെടുത്തു  ഞാൻ 
ആയിരം ചോദ്യങ്ങൾ അംബിനെക്കാൾ 
                                                                        ശക്തം 
മേനിയിലാകെ തുളച്ചു കയറുന്നു 
നല്ലതു ചെയ്തതു കൊണ്ടോ ഈ 
                                                           ശരവർഷം 
ദൈവമേ  ഈ ലോകമെന്തു  മായ ..............