Thursday, 16 July 2015


ചിന്താവലോകനം 


കാലനാം തോഴാ  എന്നു വരും നീ -
എന്നെ പുൽകി തലോടുവാനായ്
യമലോകത്തേക്കെന്നെ  കൊണ്ടുപോകുമ്പോൾ
എന്തെല്ലാം  കരുതും നീ എനിക്കു വേണ്ടി ...
ദേഹം ദേഹിയെ പിരിയുന്ന നേരത്ത്
നോവിച്ചിടാതെ  നീ കൊണ്ടുപോകൂ
എങ്കിലും പാരിതിൽ ജീവിച്ച മാധുര്യം
മറ്റെവിടെ കിട്ടും ഈ യമലോകത്തോ ?
എന്നിട്ടുമെന്തെ മനുഷ്യനായ്  പിറന്ന നാം -
നാമെന്ന  ഭാവം കൈ വെടിയുന്നില്ല
ആറടി മണ്ണിനായി ചെയ്യുന്ന ക്രിയകൾ
ദുഷ്ക്രിയ മാത്രമായ് മാറുകയോ ?
മാതാവാം ഭൂമിതൻ നെഞ്ചിൽ ചവിട്ടി -
ക്കൊണ്ടാനന്ദനൃത്തം  ചവിട്ടി
                                   കാപാലികർ
പിതാവിനോ  പുത്രിയെ
                                   അറിയുവാനാകില്ലേ ?
സഹോദരൻ തൻ ചോര
                                      അറിയുവാനാകില്ലേ?
എന്തിനധികം പറയുന്നു പാരിതിൽ -
പെറ്റമ്മ പോലും മറക്കുന്നു പൈതലെ
ഒരു പിടി ചാരമായ് മാറുന്ന ദേഹത്തി -
നായ് നമ്മൾ ചെയ്യുന്ന ദുഷ്ക്രിയകൾ
നാമെന്ന ഭാവത്തെ മുറുകെ പിടിച്ചു -
                             കൊണ്ടെന്തിനായ് -
             അട്ടഹസിക്കുന്നു  നാം .
മായയിൽ മുറുകെ പിടിച്ചു കൊണ്ടങ്ങനെ
ആർത്തിരമ്പുന്നല്ലോ സഹജീവികൾ
പണമാം ഭൗതിക മായക്കുവേണ്ടിയോ
മനുഷ്യന്റെ ദുഷ്ക്രിയ ചെയ്തികളും
ഭൗതിക ലോകത്തെ കാപട്യചിന്തതൻ -
ഫലവുമെന്താവും നാം ചിന്തിക്കുക .............





1 comment: