Wednesday, 28 October 2015

അനാഥ 

ഉള്ളിൽ തുളച്ചങ്ങു കേറുന്നു ഹേ നരാ -
അനാഥയെന്നോരോ  പ്രയോഗങ്ങളും .
ആരിലെ  തെറ്റു  കൊണ്ടാകുമോ  എന്നിലെ
ഈ വിധിയെന്നു  ചിന്തിച്ചിടുന്നു .
സഹപാഠികളില്ല  സഹജീവികളില്ല
                                                   എന്നുമീ -
ലോകത്തിൽ ഞാൻ ഏകയായി .
സ്നേഹം തുളുമ്പുന്ന വാക്കുകൾക്കായി
കൊതിക്കുന്നു ഞാനെന്ന  വ്യക്തിയെന്നും ...
അച്ഛനുമമ്മയും ആരുമില്ലാത്തൊരീ
                                            ലോകത്തിൽ -
എന്തിനായി  ഞാൻ  ഏകയായ്
കർമബന്ധത്തിൻറെ  ചക്രവാളത്തിൽ
ആടിയുലയുകയാണിവിടെ ...
ആട്ടിയോടിക്കുന്നു  പലരും  പലതരം
ആക്ഷേപ ഹാസ്യങ്ങൾ  കൊണ്ടെന്നെ  എപ്പൊഴും
മുൾവേലി  കൊണ്ടെന്നെ ബന്ധിച്ചിടുന്നതി -
ലെത്രയോ പൈശാചികങ്ങളീ  വാക്കുകൾ .
തങ്ങൾ തൻ  കുഞ്ഞിനെ  കൊഞ്ചിച്ചിടുന്നൊരീ  -
മാതാപിതാക്കളെ  എത്തിനോക്കുന്നു ഞാൻ
എല്ലാം വിധിയെന്ന രണ്ടക്ഷരത്തിൽ ഒതുക്കുന്നു
ഞാൻ എന്റെ  ജീവിത വ്യഥകളും ..........

Friday, 16 October 2015

വേർപാട്‌ 

വരുവാനോ വന്നുപോയി
 തിരിച്ചൊന്നു മടങ്ങുവാനാ -
ഗ്രഹിക്കാത്ത വിധമെന്നെ
ബന്ധിച്ചിടുന്നതാരാണീ  പാരിതിൽ ..
മായയാം ലോകത്തെ മാന്ത്രിക
                                         വിദ്യയോ
ഭൗതിക  ലോകത്തെ  യാന്ത്രിക
                                      ബന്ധമോ ...
കാലാവധിയുടെ കാര്യമോർത്തപ്പോൾ
അറിയാതെ വ്യാകുല മാകുന്നതെന്തിന് ..
ദുഖകടലിലാം  സഞ്ചാരമെങ്കിലും
ഭയഭീതിയാകുന്നു പാരിൽ  നിന്നകലുവാൻ .
ഓരോരോ ദിനവും പോയിമറയുന്നു
നാളത്തെ പുതിയ പ്രതീക്ഷയുമായി ....
ഓരോരോ വേർപാടും  മിന്നി മറയുന്നു
മനമെന്ന യാന്ത്രിക കോട്ടയിൽ നിന്നും ....

Wednesday, 14 October 2015

സന്ധ്യ 

 എന്നെന്നും  സന്ധ്യക്കായ്   വിരുന്നെത്തും 
                                                 ദീപത്തെ 
മനമൊന്നർപ്പിചു  ഭഗവാനിൽ 
                                                    ലയിക്കുന്നു .
നേരത്തിൽ പ്രധാനിയായ് പ്രഭാതവും -
പ്രദോഷവും  സന്ധ്യയും അങ്ങിനെ 
                     ചേരുന്നൊരൽഭുതം .
സൂര്യഭഗവാന്റെ  തിരികെ യീ  യാത്രയിൽ 
അതിയായ ഭംഗിയായി  ഗഗനവും മാറുന്നു .
കോടാനുകോടികൾ കാണാനിരിക്കുന്നു 
പ്രകൃതിയെ സുന്ദരി യാക്കുന്നൊരൽഭുതം .
ഓരോരോ ദിനത്തിലും  അവസാന നേരത്തിൻ 
സന്ധ്യയെ  മനോഹരിയാക്കിയതാരാണോ 
വിചിത്രമാം  മനോഹരി എന്ന  വിശേഷണം 
  അത്ഭുതമാവില്ല  ഈ സന്ധ്യയ്ക്ക് .............

Monday, 12 October 2015



പുഷ്പം

 പുഷ്പമേ നിന്നിലെ സൗന്ദര്യ -
          ഭംഗി കണ്ടെൻ മനമാകെ
                 ശാന്തിയിലമരുന്നു
പല പല നിറത്തിലും -
       നിരവധി  രൂപത്താൽ
പ്രകൃതിയിലാകെ  നീ -
              സൗന്ദര്യം പരത്തുന്നു .
പാട്ടുകൾ പലതരം
                മൂളിക്കൊണ്ടങ്ങനെ
വരുന്നൊരു  വണ്ടിനെ
               കാത്തിരിപ്പാണോ  നീ...
ഒരു ചെറു പുഷ്പമാണെങ്കിലും
   നീ നിൻറെ  ആകർഷണീയത
              കൈ വെടിയുന്നില്ല ...
നിന്നിലെ ഭംഗിയെ  കാണുവാനാണോ
 ഈ പാരിതിൽ മർത്യന്  ഏറെയിഷ്ടം .
നിന്നിലെ  നറുമണം പറയുവാനാകില്ല
അത്രമേൽ  മർത്യന്  ആനന്ദമേകുന്നു.
ഭഗവാനു പോലും നീ പ്രിയമായി
    തീരവേ
ഇതിൽ പരം ഭാഗ്യം  മറ്റെവിടെ കിട്ടും ...........


Tuesday, 29 September 2015

ഉൾക്കാഴ്ച്ചകൾ 

വിടരും മുൻപെ  കൊഴിഞ്ഞു  
  വീണൊരെൻ  മലർമൊട്ടെ ...
അറിഞ്ഞില്ലിതുവരെ  ആത്മാവിനുള്ളിലെ ...
സ്നേഹത്തിൻ സത്യങ്ങളൊന്നു മേ  ഞാൻ 
പറയാൻ തുടങ്ങുന്ന നേരത്തു  പ്രകൃതിയോ 
വികൃതിയുമായി  വന്നു  നിൻ ജീവനിൽ 
 പറക്കാൻ കൊതിച്ചു നീ വാനോള മങ്ങിനെ 
എന്നിട്ടു മേന്തെ  നിൻ ചിറകുകൾ  വീണുപോയ്‌ 
ഓടാൻ ശ്രമിച്ചു നീ ഏറെ  ദൂരം മുൻപെ 
പിന്നെ യെപ്പോഴുമേ  ചലനം  നിലച്ചുപോയി 
നിന്റെ ഈ സ്മരണകൾ  നിലനിർത്തുവാൻ 
                                                                  വേണ്ടി 
മനമെന്ന കോട്ടയിൽ സ്മാരകം പണിതു ഞാൻ .............................................
മനസ്സിലെ ജീവിതം 

അരികത്തു  നിന്നപ്പോൾ  അറിയാൻ ശ്രമിച്ചില്ല
 നീ യെന്ന വ്യക്തി തൻ സ്നേഹപാത്രം
അകന്നു നീ പോയപ്പോൾ -
                   ഒരു ദിനം കൊണ്ടല്ലോ

അറിഞ്ഞു ഞാൻ നിന്നിലെ സ്നേഹഭാവം .
ഏതേതോ അഹന്ത തൻ ലോകത്തിൽ
                               യാത്ര ചെയ്തെൻ
               മനമെല്ലാം കരിപിടിച്ചീടുന്നു .
പാറ പോൽ  നിന്ന് ഞാൻ നിന്നരികിൽ  എന്നെന്നും -
ഏതേതോ മിഥ്യ വിചാരത്താലല്ലയോ  ...
നിന്നോടോതു നിൽക്കാനോ ...
നിന്നോടൊപ്പം പങ്കിടാൻ -
സമയമില്ലാത്ത പോൽ  അഭിനയിചെന്നും ഞാൻ .
എന്നോടൊപ്പം ജീവിക്കാൻ അത്രമേൽ
    ആശിച്ചു നീ എന്ന കാര്യവും വൈകി  ഞാൻ അറിഞ്ഞുവോ .......
ഓരോരോ ദിനവും പോയി മറയുന്നെന്നും
ഒരിക്കലും തിരിച്ചൊന്നു മടങ്ങുവാനാകാതെ
വൈകി ഞാൻ അറിഞ്ഞു എൻ ജീവിത വഴിയിലെ
അമൂല്യമാം ദിനത്തിന്റെ പ്രാധാന്യമെന്തെന്ന്
ഈയൊരു  നിമിഷത്തിൻ സൌന്ദര്യം -
മനസ്സിലായി വരുന്നൊരു വേളയിൽ --
               മറഞ്ഞങ്ങു പോയി നീ......................................................

Wednesday, 26 August 2015

പ്രണയം



കാവ്യ മനോഹര പ്രണയത്തെ പുൽകിഞാൻ
ജീവിത വഴിവക്കിൽ കാത്തുനിൽപു
ആയിരം  സ്വപ്‌നങ്ങൾ ഒന്നിച്ചു ചേർത്തൊരു
പൂത്താലി കെട്ടി അവനുവേണ്ടി ....
മനമെന്ന മഴവില്ലിൽ മായങ്ങൾ ചേർക്കാതെ
വർണങ്ങൾ പലതരം മിന്നിമാഞ്ഞു
സ്നേഹത്തിൻ പൊയ്കയിൽ താമരമൊട്ടുകൾ
അനവധി യെന്നോണം വിരിഞ്ഞു നിന്നു .
പ്രണയമാം ശിലയുടെ സൗന്ദര്യ സാനിധ്യം
             അനുഭവിച്ചറിയുന്നു മർത്യനെന്നും ..
      അറിയാതെ  പോവില്ല ഈ പാരിൽ
                                                              ആരുമീ    
പ്രണയത്തിൻ തീവ്രാനുരാഗങ്ങളെ ......
ഏതൊരു ജീവസാനിദ്യവും  തിരയുന്നു
തങ്ങൾ തൻ ഇണയെ തേടി അലയുന്നു ....
നിൽക്കുമീ പ്രണയത്തിൻ തീവ്രത
                         ജീവനിൽ
ലോകത്തിൻ അന്തിമ നിമിഷത്തോളം .....
                     

കാലത്തിൻറെ നീരൊഴുക്കിൽ നീങ്ങവെ ആരോ തനിച്ചാക്കിയ ബാല്യവുമായി
അവൻ എകാന്തതയുടെ ആഴങ്ങളിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കവേ ആരോ
അവൻറെ കൈ മുറുകെ പിടിച്ചു .ആ കൈയുടെ ഉടമ ഒരു സ്ത്രീ രൂപമായിരുന്നു .പ്രണയമല്ല അതിലും അഗാധമായിരുന്നു ആ ബന്ധം.
ആ ബന്ധത്തെ എന്തു വിളിക്കണമെന്ന് അവനറിയില്ലായിരുന്നു .സൗഹൃദ തേക്കാളും ആഴത്തിലുള്ള തായിരുന്നു .

Thursday, 16 July 2015


ചിന്താവലോകനം 


കാലനാം തോഴാ  എന്നു വരും നീ -
എന്നെ പുൽകി തലോടുവാനായ്
യമലോകത്തേക്കെന്നെ  കൊണ്ടുപോകുമ്പോൾ
എന്തെല്ലാം  കരുതും നീ എനിക്കു വേണ്ടി ...
ദേഹം ദേഹിയെ പിരിയുന്ന നേരത്ത്
നോവിച്ചിടാതെ  നീ കൊണ്ടുപോകൂ
എങ്കിലും പാരിതിൽ ജീവിച്ച മാധുര്യം
മറ്റെവിടെ കിട്ടും ഈ യമലോകത്തോ ?
എന്നിട്ടുമെന്തെ മനുഷ്യനായ്  പിറന്ന നാം -
നാമെന്ന  ഭാവം കൈ വെടിയുന്നില്ല
ആറടി മണ്ണിനായി ചെയ്യുന്ന ക്രിയകൾ
ദുഷ്ക്രിയ മാത്രമായ് മാറുകയോ ?
മാതാവാം ഭൂമിതൻ നെഞ്ചിൽ ചവിട്ടി -
ക്കൊണ്ടാനന്ദനൃത്തം  ചവിട്ടി
                                   കാപാലികർ
പിതാവിനോ  പുത്രിയെ
                                   അറിയുവാനാകില്ലേ ?
സഹോദരൻ തൻ ചോര
                                      അറിയുവാനാകില്ലേ?
എന്തിനധികം പറയുന്നു പാരിതിൽ -
പെറ്റമ്മ പോലും മറക്കുന്നു പൈതലെ
ഒരു പിടി ചാരമായ് മാറുന്ന ദേഹത്തി -
നായ് നമ്മൾ ചെയ്യുന്ന ദുഷ്ക്രിയകൾ
നാമെന്ന ഭാവത്തെ മുറുകെ പിടിച്ചു -
                             കൊണ്ടെന്തിനായ് -
             അട്ടഹസിക്കുന്നു  നാം .
മായയിൽ മുറുകെ പിടിച്ചു കൊണ്ടങ്ങനെ
ആർത്തിരമ്പുന്നല്ലോ സഹജീവികൾ
പണമാം ഭൗതിക മായക്കുവേണ്ടിയോ
മനുഷ്യന്റെ ദുഷ്ക്രിയ ചെയ്തികളും
ഭൗതിക ലോകത്തെ കാപട്യചിന്തതൻ -
ഫലവുമെന്താവും നാം ചിന്തിക്കുക .............





Tuesday, 14 July 2015

സ്നേഹത്തിറെ ആത്മാവ് 

കാണാൻ ശ്രമിക്കുന്നു നിന്നിലെ -
                                       സ്നേഹത്തെ
അറിയാൻ കൊതിക്കുന്നു  നിന്നിലെ -
                                     മൗനത്തെ .
അറിയാതെ നീ വന്ന നിമിഷങ്ങൾ
                                           ജീവനിൽ -
മറ്റൊരു പുനർജനി യായങ്ങു  മാറിയോ
ഇന്നലെ പെയ്തങ്ങു ചോർന്നോരാ -
                                   മഴയത്തു
സ്നേഹമാം സാന്ത്വനം  നീ
                                    നൽകിയല്ലോ
തഴുകി യുണർത്തുന്ന കാറ്റായ്‌
                                                   നീയിന്നു
എന്നിലെ ആത്മാവിൽ അലിയുന്നല്ലോ
ഏതൊരു ജീവച്ചക്രത്തിന്റെ
                                                   വീഥിയിൽ
ഞാനും അലയുന്നു നിന്റെ കൂടെ ..
കൂട്ടിനായ് നീ വന്ന നാളുകൾ
                                    വസന്തമായ്
എന്നിലെ മനമാകെ പൂത്തുവല്ലോ
 ജീവിത വ്യഥയും ജീവിത സൗഖ്യവും
 എല്ലാത്തിലും നീ എൻ  ഒപ്പമല്ലേ ...............

Tuesday, 7 July 2015

കാലത്തി ൻറെ വികൃതി 

കാർത്തിക വെട്ടത്തിൽ ഗ്രാമത്തിൻ -
                                                 സൗന്ദര്യം 
നുകർന്നു ഞാൻ എത്തി 
                                  വയൽ വരമ്പിൽ 
ഞെട്ടി ഞാൻ ഒരു മാത്ര  ആ -
                      കാഴ്ച കണ്ടു
 എന്നിലെ ആത്മാവോ -
                                  പകച്ചുപോയി 
ആരിതു ചെയ്തുവോ  ഈ നീച പ്രവർത്തി 
സഹിക്കുമാറാകാത്ത 
                             ദുഷ്ക്രിയകൾ .
ഈ ചോര കുഞ്ഞിനെ  ഉപേക്ഷിച്ചു -
                                                      പോയത് 
മാതാവോ രാക്ഷസിയോ എന്നു ശങ്കിച്ചു 

എന്തിനു വന്നു നീ പൈതലെ ഭൂമിയിൽ 
ആരിതു ചെയ്തു പിഞ്ചൊമനെ നിന്നോട് 
ആയിരം ചോദ്യങ്ങൾ മിന്നിമറഞ്ഞു പോയ്‌ 
അടുത്തതെൻ കർമത്തിൻ വേളയല്ലോ ...
മുമ്പോട്ടും പിന്നോട്ടും  തിരിഞ്ഞൊന്നു 
                                                        നോക്കാതെ 
ആ ചോരക്കുഞ്ഞിനെ വാരിയെടുത്തു  ഞാൻ 
ആയിരം ചോദ്യങ്ങൾ അംബിനെക്കാൾ 
                                                                        ശക്തം 
മേനിയിലാകെ തുളച്ചു കയറുന്നു 
നല്ലതു ചെയ്തതു കൊണ്ടോ ഈ 
                                                           ശരവർഷം 
ദൈവമേ  ഈ ലോകമെന്തു  മായ ..............











Friday, 26 June 2015

മഴ 

കാത്തിരിക്കുന്നു  ഞാൻ  -
                അഥിതിയെ വരവേൽക്കാൻ -
മഴയെന്ന നാമധേയത്തിൽ വരുന്നവൻ .
ജീവൻറെ നിലനിൽപിനായി വന്നു
       അവനിപ്പോൾ
ആ പക്ഷഭേദങ്ങൾ തെല്ലൊന്നുമില്ലാതെ
ജാതിയോ മതമോ ഏതെന്ന ചിന്തകൾ -
ഒന്നുമില്ലാതവൻ വന്നു എല്ലാരിലും .
ഓരോരോ  തുള്ളിയായി വന്നവൻ
                                                   ഭൂമിയിൽ
നിമിഷനേരം കൊണ്ടു സംഹാരിയായി  മാറി.
നീയില്ലാതിരുന്നാൽ വരൾച്ചയും -
                                          ഭൂമിയിൽ
അധി കമായാലോ പ്രളയവും
                                        വന്നിടും

കാത്തിരിക്കുന്നു ഞാൻ ഈ -
 പടിവാതിൽക്കൽ
ശാന്തനായി നീ വരുമെന്ന
പ്രതീക്ഷയിൽ .....



കാലത്തിന്റെ സമാന്തരരേഖയിൽ ഉഴലുമ്പോൾ പൂവിനെ തലോടുന്ന കുലിർക്കാറ്റെന്നപോലെ സാന്ത്വനമായി   മഴയുമെത്തി .

Friday, 12 June 2015

manassu

മനസ്സ് 
        
എന്നെവിട്ടങ്ങു  നീ പോകുന്ന -
                               വേളയിൽ 
ചാരമായ് പോകുന്നു എൻ -
                                 മേനിയത്രയും 
ഞാൻ ആർജ്ജിച്ച വിദ്യകൾ 
നേട്ടങ്ങൾ  സൌഹൃദം 
                എല്ലാം ഉപേക്ഷിച്ചു 
                പോകാതെ വയ്യ ..
എന്നിട്ടുമെന്തിനായ് അലയുന്നു നാം -
ഈ ഭൂമിയാം മാതാവിനെ 
                      മലിനമാക്കുവാൻ .
ജീവിതനൗകയിൽ ,ജീവിതചര്യയിൽ ,
സ്വാർത്ഥമാം  എൻ മന -
                മലിയിച്ചു പോയി സദാ 
വീണ്ടും വരുമോ  ഒരിക്കൽ കൂടി 
എൻ മേനിയിൽ അലിയാൻ 
           മായയിൽ അലിയാൻ ......


ലോകത്തിന്റെ മായകൾ 
ഒരു തോണിയിലെ യാത്രക്കാരായ  നാം  ഇക്കരെയാകുന്ന  ജനനം എന്ന മായയിൽ നിന്നും അക്കരെയാകുന്ന മരണം എന്ന മഹാപ്രഭാവത്തിൽ  അലിയുന്നതിനു  മുൻപ് കാട്ടിക്കൂട്ടുന്ന കൊമാളിതരമല്ലേ  ജീവിതം.
എന്തിനു വേണ്ടി  ആർക്കുവേണ്ടി പക്ഷെ ഒന്നുമോട്ടില്ലാതെ വയ്യതാനും .