Wednesday, 28 October 2015

അനാഥ 

ഉള്ളിൽ തുളച്ചങ്ങു കേറുന്നു ഹേ നരാ -
അനാഥയെന്നോരോ  പ്രയോഗങ്ങളും .
ആരിലെ  തെറ്റു  കൊണ്ടാകുമോ  എന്നിലെ
ഈ വിധിയെന്നു  ചിന്തിച്ചിടുന്നു .
സഹപാഠികളില്ല  സഹജീവികളില്ല
                                                   എന്നുമീ -
ലോകത്തിൽ ഞാൻ ഏകയായി .
സ്നേഹം തുളുമ്പുന്ന വാക്കുകൾക്കായി
കൊതിക്കുന്നു ഞാനെന്ന  വ്യക്തിയെന്നും ...
അച്ഛനുമമ്മയും ആരുമില്ലാത്തൊരീ
                                            ലോകത്തിൽ -
എന്തിനായി  ഞാൻ  ഏകയായ്
കർമബന്ധത്തിൻറെ  ചക്രവാളത്തിൽ
ആടിയുലയുകയാണിവിടെ ...
ആട്ടിയോടിക്കുന്നു  പലരും  പലതരം
ആക്ഷേപ ഹാസ്യങ്ങൾ  കൊണ്ടെന്നെ  എപ്പൊഴും
മുൾവേലി  കൊണ്ടെന്നെ ബന്ധിച്ചിടുന്നതി -
ലെത്രയോ പൈശാചികങ്ങളീ  വാക്കുകൾ .
തങ്ങൾ തൻ  കുഞ്ഞിനെ  കൊഞ്ചിച്ചിടുന്നൊരീ  -
മാതാപിതാക്കളെ  എത്തിനോക്കുന്നു ഞാൻ
എല്ലാം വിധിയെന്ന രണ്ടക്ഷരത്തിൽ ഒതുക്കുന്നു
ഞാൻ എന്റെ  ജീവിത വ്യഥകളും ..........

Friday, 16 October 2015

വേർപാട്‌ 

വരുവാനോ വന്നുപോയി
 തിരിച്ചൊന്നു മടങ്ങുവാനാ -
ഗ്രഹിക്കാത്ത വിധമെന്നെ
ബന്ധിച്ചിടുന്നതാരാണീ  പാരിതിൽ ..
മായയാം ലോകത്തെ മാന്ത്രിക
                                         വിദ്യയോ
ഭൗതിക  ലോകത്തെ  യാന്ത്രിക
                                      ബന്ധമോ ...
കാലാവധിയുടെ കാര്യമോർത്തപ്പോൾ
അറിയാതെ വ്യാകുല മാകുന്നതെന്തിന് ..
ദുഖകടലിലാം  സഞ്ചാരമെങ്കിലും
ഭയഭീതിയാകുന്നു പാരിൽ  നിന്നകലുവാൻ .
ഓരോരോ ദിനവും പോയിമറയുന്നു
നാളത്തെ പുതിയ പ്രതീക്ഷയുമായി ....
ഓരോരോ വേർപാടും  മിന്നി മറയുന്നു
മനമെന്ന യാന്ത്രിക കോട്ടയിൽ നിന്നും ....

Wednesday, 14 October 2015

സന്ധ്യ 

 എന്നെന്നും  സന്ധ്യക്കായ്   വിരുന്നെത്തും 
                                                 ദീപത്തെ 
മനമൊന്നർപ്പിചു  ഭഗവാനിൽ 
                                                    ലയിക്കുന്നു .
നേരത്തിൽ പ്രധാനിയായ് പ്രഭാതവും -
പ്രദോഷവും  സന്ധ്യയും അങ്ങിനെ 
                     ചേരുന്നൊരൽഭുതം .
സൂര്യഭഗവാന്റെ  തിരികെ യീ  യാത്രയിൽ 
അതിയായ ഭംഗിയായി  ഗഗനവും മാറുന്നു .
കോടാനുകോടികൾ കാണാനിരിക്കുന്നു 
പ്രകൃതിയെ സുന്ദരി യാക്കുന്നൊരൽഭുതം .
ഓരോരോ ദിനത്തിലും  അവസാന നേരത്തിൻ 
സന്ധ്യയെ  മനോഹരിയാക്കിയതാരാണോ 
വിചിത്രമാം  മനോഹരി എന്ന  വിശേഷണം 
  അത്ഭുതമാവില്ല  ഈ സന്ധ്യയ്ക്ക് .............

Monday, 12 October 2015



പുഷ്പം

 പുഷ്പമേ നിന്നിലെ സൗന്ദര്യ -
          ഭംഗി കണ്ടെൻ മനമാകെ
                 ശാന്തിയിലമരുന്നു
പല പല നിറത്തിലും -
       നിരവധി  രൂപത്താൽ
പ്രകൃതിയിലാകെ  നീ -
              സൗന്ദര്യം പരത്തുന്നു .
പാട്ടുകൾ പലതരം
                മൂളിക്കൊണ്ടങ്ങനെ
വരുന്നൊരു  വണ്ടിനെ
               കാത്തിരിപ്പാണോ  നീ...
ഒരു ചെറു പുഷ്പമാണെങ്കിലും
   നീ നിൻറെ  ആകർഷണീയത
              കൈ വെടിയുന്നില്ല ...
നിന്നിലെ ഭംഗിയെ  കാണുവാനാണോ
 ഈ പാരിതിൽ മർത്യന്  ഏറെയിഷ്ടം .
നിന്നിലെ  നറുമണം പറയുവാനാകില്ല
അത്രമേൽ  മർത്യന്  ആനന്ദമേകുന്നു.
ഭഗവാനു പോലും നീ പ്രിയമായി
    തീരവേ
ഇതിൽ പരം ഭാഗ്യം  മറ്റെവിടെ കിട്ടും ...........