കാലത്തി ൻറെ വികൃതി
കാർത്തിക വെട്ടത്തിൽ ഗ്രാമത്തിൻ -
സൗന്ദര്യം
നുകർന്നു ഞാൻ എത്തി
വയൽ വരമ്പിൽ
ഞെട്ടി ഞാൻ ഒരു മാത്ര ആ -
കാഴ്ച കണ്ടു
എന്നിലെ ആത്മാവോ -
പകച്ചുപോയി
ആരിതു ചെയ്തുവോ ഈ നീച പ്രവർത്തി
സഹിക്കുമാറാകാത്ത
ദുഷ്ക്രിയകൾ .
ഈ ചോര കുഞ്ഞിനെ ഉപേക്ഷിച്ചു -
പോയത്
മാതാവോ രാക്ഷസിയോ എന്നു ശങ്കിച്ചു
എന്തിനു വന്നു നീ പൈതലെ ഭൂമിയിൽ
ആരിതു ചെയ്തു പിഞ്ചൊമനെ നിന്നോട്
ആയിരം ചോദ്യങ്ങൾ മിന്നിമറഞ്ഞു പോയ്
അടുത്തതെൻ കർമത്തിൻ വേളയല്ലോ ...
മുമ്പോട്ടും പിന്നോട്ടും തിരിഞ്ഞൊന്നു
നോക്കാതെ
ആ ചോരക്കുഞ്ഞിനെ വാരിയെടുത്തു ഞാൻ
ആയിരം ചോദ്യങ്ങൾ അംബിനെക്കാൾ
ശക്തം
മേനിയിലാകെ തുളച്ചു കയറുന്നു
നല്ലതു ചെയ്തതു കൊണ്ടോ ഈ
ശരവർഷം
ദൈവമേ ഈ ലോകമെന്തു മായ ..............
No comments:
Post a Comment