ഉൾക്കാഴ്ച്ചകൾ
വിടരും മുൻപെ കൊഴിഞ്ഞു
വീണൊരെൻ മലർമൊട്ടെ ...
അറിഞ്ഞില്ലിതുവരെ ആത്മാവിനുള്ളിലെ ...
സ്നേഹത്തിൻ സത്യങ്ങളൊന്നു മേ ഞാൻ
പറയാൻ തുടങ്ങുന്ന നേരത്തു പ്രകൃതിയോ
വികൃതിയുമായി വന്നു നിൻ ജീവനിൽ
പറക്കാൻ കൊതിച്ചു നീ വാനോള മങ്ങിനെ
എന്നിട്ടു മേന്തെ നിൻ ചിറകുകൾ വീണുപോയ്
ഓടാൻ ശ്രമിച്ചു നീ ഏറെ ദൂരം മുൻപെ
പിന്നെ യെപ്പോഴുമേ ചലനം നിലച്ചുപോയി
നിന്റെ ഈ സ്മരണകൾ നിലനിർത്തുവാൻ
വേണ്ടി
മനമെന്ന കോട്ടയിൽ സ്മാരകം പണിതു ഞാൻ .............................................
No comments:
Post a Comment