പുഷ്പം
പുഷ്പമേ നിന്നിലെ സൗന്ദര്യ -
ഭംഗി കണ്ടെൻ മനമാകെ
ശാന്തിയിലമരുന്നു
പല പല നിറത്തിലും -
നിരവധി രൂപത്താൽ
പ്രകൃതിയിലാകെ നീ -
സൗന്ദര്യം പരത്തുന്നു .
പാട്ടുകൾ പലതരം
മൂളിക്കൊണ്ടങ്ങനെ
വരുന്നൊരു വണ്ടിനെ
കാത്തിരിപ്പാണോ നീ...
ഒരു ചെറു പുഷ്പമാണെങ്കിലും
നീ നിൻറെ ആകർഷണീയത
കൈ വെടിയുന്നില്ല ...
നിന്നിലെ ഭംഗിയെ കാണുവാനാണോ
ഈ പാരിതിൽ മർത്യന് ഏറെയിഷ്ടം .
നിന്നിലെ നറുമണം പറയുവാനാകില്ല
അത്രമേൽ മർത്യന് ആനന്ദമേകുന്നു.
ഭഗവാനു പോലും നീ പ്രിയമായി
തീരവേ
ഇതിൽ പരം ഭാഗ്യം മറ്റെവിടെ കിട്ടും ...........
No comments:
Post a Comment