അനാഥ
ഉള്ളിൽ തുളച്ചങ്ങു കേറുന്നു ഹേ നരാ -
അനാഥയെന്നോരോ പ്രയോഗങ്ങളും .
ആരിലെ തെറ്റു കൊണ്ടാകുമോ എന്നിലെ
ഈ വിധിയെന്നു ചിന്തിച്ചിടുന്നു .
സഹപാഠികളില്ല സഹജീവികളില്ല
എന്നുമീ -
ലോകത്തിൽ ഞാൻ ഏകയായി .
സ്നേഹം തുളുമ്പുന്ന വാക്കുകൾക്കായി
കൊതിക്കുന്നു ഞാനെന്ന വ്യക്തിയെന്നും ...
അച്ഛനുമമ്മയും ആരുമില്ലാത്തൊരീ
ലോകത്തിൽ -
എന്തിനായി ഞാൻ ഏകയായ്
കർമബന്ധത്തിൻറെ ചക്രവാളത്തിൽ
ആടിയുലയുകയാണിവിടെ ...
ആട്ടിയോടിക്കുന്നു പലരും പലതരം
ആക്ഷേപ ഹാസ്യങ്ങൾ കൊണ്ടെന്നെ എപ്പൊഴും
മുൾവേലി കൊണ്ടെന്നെ ബന്ധിച്ചിടുന്നതി -
ലെത്രയോ പൈശാചികങ്ങളീ വാക്കുകൾ .
തങ്ങൾ തൻ കുഞ്ഞിനെ കൊഞ്ചിച്ചിടുന്നൊരീ -
മാതാപിതാക്കളെ എത്തിനോക്കുന്നു ഞാൻ
എല്ലാം വിധിയെന്ന രണ്ടക്ഷരത്തിൽ ഒതുക്കുന്നു
ഞാൻ എന്റെ ജീവിത വ്യഥകളും ..........
ഉള്ളിൽ തുളച്ചങ്ങു കേറുന്നു ഹേ നരാ -
അനാഥയെന്നോരോ പ്രയോഗങ്ങളും .
ആരിലെ തെറ്റു കൊണ്ടാകുമോ എന്നിലെ
ഈ വിധിയെന്നു ചിന്തിച്ചിടുന്നു .
സഹപാഠികളില്ല സഹജീവികളില്ല
എന്നുമീ -
ലോകത്തിൽ ഞാൻ ഏകയായി .
സ്നേഹം തുളുമ്പുന്ന വാക്കുകൾക്കായി
കൊതിക്കുന്നു ഞാനെന്ന വ്യക്തിയെന്നും ...
അച്ഛനുമമ്മയും ആരുമില്ലാത്തൊരീ
ലോകത്തിൽ -
എന്തിനായി ഞാൻ ഏകയായ്
കർമബന്ധത്തിൻറെ ചക്രവാളത്തിൽ
ആടിയുലയുകയാണിവിടെ ...
ആട്ടിയോടിക്കുന്നു പലരും പലതരം
ആക്ഷേപ ഹാസ്യങ്ങൾ കൊണ്ടെന്നെ എപ്പൊഴും
മുൾവേലി കൊണ്ടെന്നെ ബന്ധിച്ചിടുന്നതി -
ലെത്രയോ പൈശാചികങ്ങളീ വാക്കുകൾ .
തങ്ങൾ തൻ കുഞ്ഞിനെ കൊഞ്ചിച്ചിടുന്നൊരീ -
മാതാപിതാക്കളെ എത്തിനോക്കുന്നു ഞാൻ
എല്ലാം വിധിയെന്ന രണ്ടക്ഷരത്തിൽ ഒതുക്കുന്നു
ഞാൻ എന്റെ ജീവിത വ്യഥകളും ..........
Super.....
ReplyDelete